Saturday, 18 June 2016

സ്വപ്ന സ്നേഹിതൻ Sadik Shaaz Palakkal

ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞ്‌ പിറ്റേന്ന് രാവിലെ ഇറങ്ങിയപ്പോ തൊട്ട്‌ കാണുന്നതാ കസിൻസിന്റെയൊക്കെ ഒരുമാതിരി ആക്കിയ ഇളി...

ജീവിതത്തിന്റെ  മുക്കാൽ ഭാഗവും കൂടെ കഴിയേണ്ടവളുടെ  കൂടെ ആദ്യായിട്ട്‌ ഒരുമിച്ചൊരു കട്ടിലിൽ കിടന്നുറങ്ങുന്നതിനാവും  ല്ലേ ഈ ഫസ്റ്റ്‌ നൈറ്റ്‌ ന്നൊക്കെ പയണേ..
സാരിയും മുല്ലപ്പൂവും ഒരു ഗ്ലാസ്സ്‌ പാലും കൊണ്ട്‌‌ വന്ന് ജനലരികത്തുള്ള  എൻന്റടുത്തേക്ക്‌ ഇക്കാന്നും വിളിച്ചോണ്ട്‌ വരുന്ന സ്ഥിരം സീനൊക്കെ ഇപ്പൊ വല്ലാണ്ട്‌ ബോറായിരിക്കുന്നു...ഞാനാ സമയം എഫ്ബിയിൽ തോണ്ടി കളിക്കായിരുന്നു..

പല്ല് തേക്കാൻ ബ്രെഷ്‌ തപിയിട്ട്‌ കാണുന്നില്ല..
"ഉമ്മാ എന്റെ ബ്രെഷ്‌ എവിടെ "
ഞാനുറക്കെ  പറഞ്ഞു..
"കെടന്ന് കാറാതെടാ ,ഇജ്ജ്‌ എപ്പഴാ പല്ലൊക്കെ തേക്കാൻ തൊടങ്യേ "
ഉമ്മാന്റെ അടുക്കളയിൽ നിന്നുള്ള മൂപടി കേട്ടപ്പോ ഉറപ്പിച്ചു ഇതെന്റെ ബീവി കേട്ടുകാണും എന്ന്..
പറഞ്ഞ്‌ നാവെടുത്തില്ല ദാണ്ടേ വരുന്നു ബ്രെഷുമായ്‌ അവൾ..

"ഇക്കാ ഇതാ ബ്രെഷ്‌ "
"ആഹാ ഇയ്യ്‌ അപ്പഴേക്കും അടുക്കളേൽ കയറികൂട്യോ  "
"പിന്നെ ഉമ്മാക്കൊരു സഹായാവല്ലോ "
"ശെരിയാ അമ്മായിയമ്മ പോരു കിട്ടാണ്ടിരിക്കാൻ മുൻകൂർ ജാമ്യം എടുക്കാണല്ലേ "
"ഹേയ്‌ അങനൊന്നും അല്ല,ഇനി ഇവിടത്തെ  അല്ലെ ഞാൻ അപ്പൊ പിന്നെ ഈ വീടും ഉമ്മയും ചുറ്റുപാടുമെല്ലാമായും ഇണങി വരണമല്ലോ "
"ഹ്മ്മ് "ഞാൻ മൂളി കൊടുത്തു..
തലേന്നത്തെ രാത്രിയുടെ നാണം അൽപം അവളുടെ മുഖത്ത്‌ വന്നെങ്കിലും ഞാൻ സീരിയസ്സായി നിന്നു..

"പോയി പല്ല് തേക്കി,ഇന്നലെ എന്തൊരു ഉറക്കമായിരുന്നു  ഇങൾ,വിളിച്ചിട്ട്‌ ‌ അനങുന്നേ  ഇല്ല "
"ഞാനോ,ഹേയ്‌..ആട്ടെ നീ എപ്പ്ഴാ വിളിച്ചേ.."
"സുബഹിക്ക്‌ "

പടച്ചോനേ റമളാൻ  മാസമല്ലാതെ ഞാൻ സുബഹി കണ്ടിട്ടില്ല  സത്യം പറഞ്ഞാൽ ..അൽപം അടിച്ചുപൊളി  ആയിട്ടും ഓൾക്ക്‌ ഇതൊക്കെ ഉണ്ടല്ലേ ,ഇനി ആദ്യ എന്റ്രിയുടെ പഞ്ചിനു വേണ്ടി  ബെർതെ ഒന്ന് കാണിക്കാനോ.."
എന്റെ മനസ്സ്‌ മന്ത്രിചു...

"സുബഹിക്ക്‌ വിളിക്കണേൽ കുഴപ്പമൊന്നും ഇല്ലല്ലോ ഇക്ക "
"ഹേയ്‌ ഇല്ല,നീ വിളിച്ചോക്ക്‌ ‌ "
"ഉമ്മ പറഞ്ഞു ഇങളൊരു ഉറക്ക പിരാന്തൻ ആണെന്നൊക്കെ"

ഈ ഉമ്മനക്കൊണ്ട്‌ സുയിപ്പായല്ലോ പടച്ചോനേ ..അല്ലേലും കെട്ട്യോളെ മുൻപി പുതിയാപ്ലക്ക്‌ പണിതരാൻ ഒന്നെങ്കിൽ അനിയത്തി അല്ലെൻകിൽ ഉമ്മച്ചി..ഹാ ന്ത്‌ ചെയ്യാൻ...
ഞാനൊരു ചിരി പാസാക്കി പല്ലു തേക്കാൻ നടന്നു..

അന്നു കിടന്നുറങ്ങും  നേരം ഒരുപാട്‌ പരസ്പരം സംസാരിച്ചു ഞങ്ങൾ പരസ്പരം..
ചളികൾ അടിക്കാൻ തോന്നിയെങ്കികും  വേണ്ടാന്ന് വെച്ചു..അവൾക്കെങാനും ചിരി വന്നില്ലെങ്കിൽ പിന്നെ നമ്മളായിട്ട്‌ ‌ ശശി ആവണോ..
അങ്ങനെ പതിയെ ഉറക്കത്തിലേക്ക്‌ ‌ വഴുതി വീണു..നല്ല എച്‌ ഡി ക്ലാരിറ്റി  ഉള്ള  സ്വപ്നങ്ങളിലേക്ക്‌ വഴുതി വീഴാൻ നേരമായിരുന്നു ഒരു ശബ്ദം:

"ഇക്ക,എണീക്കി "
"ന്താ "
"അല്ലാന്നി സുബഹി നിസ്കരിക്കണ്ടേ"
"ഹോ..ശെരി "
ഞാൻ എഴുന്നേറ്റു..കുറേ നേരമായ്‌ പോലും വിളിക്കുന്നു..പള്ളിയിലെ നമസ്കാരം കഴിഞിരിക്കുന്നു..
അവൾ നിസ്കാരത്തിനിടുന്ന  വസ്ത്രം അണിഞിരിക്കുന്നു.
സുബഹിയുടെ തണുപ്പ്‌ ഹൃദയത്തിലേക്ക്‌ ഇറങ്ങിയ പോലെ,വല്ലാത്തൊരു  അനുഭവം..
അവളെന്നെ ഇമാമാക്കി നമസ്കരിപ്പിചു..അവൾ പിന്തുടന്നു...
എല്ലാറ്ത്തിനും ശേഷം കിടന്നപ്പോൾ ഞാൻ ചോദിച്ചു:

"നീ ഒരു വായാടി പെണ്ണാന്ന് എന്റെ കസിൻസൊക്കെ പറഞ്ഞിരുന്നു ..എനിക്ക്‌ പറ്റിയ ഒരുത്തി തന്നെയെന്ന്.
വല്യ ആഗ്രഹങ്ങളൊന്നും ഇല്ലാത്തവനാ ഞാൻ എന്നിട്ടും പല കാര്യങ്ങൾക്കും ഞാൻ നിന്നെ നമിച്ചു പോകുന്നു ഡീ "
"അള്ളോ ഇങ്ങളിങ്ങനെ ടോപ്പാക്കി എന്നെ താഴെ ഇടല്ലി "
"പോടി ഞാൻ സത്യം പറഞ്ഞതാ "
"ഹ്മ്മ് ശെരി ആയിക്കോട്ടെ "
"സുബഹി നമസ്കാരത്തിനു ഇത്രക്കൊക്കെ അനുഭൂതിയുണ്ടോ പെണ്ണേ "
"പിന്നല്ലാതെ,ജീവിതത്തിലെ ഒരു ദിനം കൂടി തുടങ്ങുകയല്ലേ അപ്പോ നന്നി രേഖപ്പെടുത്തി തുടങ്ങ്യാ എല്ലാം റാഹത്താകും "
"ഹ്മ്മ് എങ്കിലെന്നെ എന്നും വിളിച്ചോ "
"ആയിക്കോട്ടെ "

കല്യാണ വീടിന്റെ മണമങ്ങ്‌ പോയിട്ടില്ല..
രാവിലെ പന്തൽ അയിച്ചു കൊണ്ടുപോയി..കുടുമ്പക്കാർ അങ്ങിങ്ങായ്‌ യാത്ര പറഞ്ഞ്‌ പിരിഞ്ഞു..
അവസാനം ഞാനും ഉമ്മയും ഉപ്പയും അനിയത്തിയും ഇവളും മാത്രമായ കൊച്ചു ലോകമായ്‌ മാറി..

എന്റെ അടിച്ചുപൊളിച്ചുള്ള ജീവിതത്തിനു അൽപം ചിട്ടയൊക്കെ വന്നത്‌ കണ്ട്‌ ഉമ്മയ്ക്ക്‌ അൽഭതം വന്നു...
സുബഹിക്ക്‌ പള്ളിയിലേക്ക്‌ ഇറങ്ങിയപ്പോ ബാപ്പ ടോർച്ച്‌ എന്റെ മുഖത്തേക്കടിച്ച്‌:

"ആരാണ്ടാ അത്‌" എന്ന് ചോദിച്ചു..
"ഞാനാ ഉപ്പ " എന്ന് നൈസായി പറഞ്ഞപ്പോ ഉപ്പയൊന്ന് അടിമുടി നോക്കിട്ട്‌ ചോദിച്ചു:
"എങ്ങട്ടാ ന്താപ്പോ ഈ കാണണേ ചങ്ങായിമാർ വല്ലോം കാത്ത്‌ നിക്ക്ണ്ടോ അന്നെ പൊറത്ത്‌ കറങ്ങാൻ പോകാൻ "
"അല്ലുപ്പ ഞാൻ  പള്ളിയിലേക്കാ "
ഉപ്പയെന്റെ മുഖത്തേക്ക്‌ നോക്കി പുഞ്ചിരിച്ചു..
വാടാ മോനെ എന്ന് പറഞ്ഞ്‌ നടക്കുമ്പോൾ  ഉമ്മറപ്പടിയിൽ ഉമ്മയും ബീവിയും...
തിരിച്ചെത്തിയപ്പോൾ അനിയത്തി എന്നെ നോക്കി മൂക്കത്ത്‌ വിരൽ വെച്ച്‌ പറഞ്ഞു:

"ഉമ്മച്ച്യേ ഇക്കക്കക്ക്‌ ന്താ പറ്റ്യേ ഇത്‌ സ്വപ്നൊന്നും അല്ലല്ലോ "
കളിയാക്കുന്നത്‌ കണ്ടപ്പോ ഞാൻ പറഞ്ഞു
"നിന്റെ ഇക്കാക്കന്റെ ഖൽബിലെ ഇബിലീസിനെ ഒരു മാലാഖ കട്ടെടുത്ത്‌ കൊണ്ടു പോയെടീ "

അവളെന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്‌ കൈകളിൽ നുള്ളി..
മധുരമുള്ള വേദനപോലെ ഞാനധാസ്വതിച്ചു..
സാദിഖ് പാലക്കൽ

No comments:

Post a Comment