Saturday, 18 June 2016

എന്റെ പ്രണയം മരിച്ചിട്ടില്ല

എന്റെ  പ്രണയം മരിച്ചിട്ടില്ല......!  അവളെ  പിരിഞ്ഞ നിമിഷം    ചിറകറ്റു വീണെങ്കിലും......!   വിരഹത്തിന്റെ   വേനൽചൂടിൽ   ഉരുകി തീർന്നെങ്കിലും.....! അവൾ എനിക്ക് പ്രണയ സമ്മാനമായി തന്ന ഈ മോതിരം         എന്റെ മനസ്സിലെ പ്രണയത്തിനു പുതുമോഹങ്ങൾ  നൽകുന്നു ......!     ഇനിയും മരിച്ചിട്ടില്ല എന്റെ പ്രണയം  ......!  ഓർമകളുടെ ചിറകിലേറി  അത് ഇപ്പോഴും പറന്നു   കൊണ്ടേയിരിക്കുകയാണ്......!  എന്റെ മനസ്സുകളിളുടെ ......! അവളുടെ   സാമീപ്യം ഞാൻ  ഓർക്കുന്നു.......!  അത് എന്റെ  ജീവിതത്തിൽ    ഒരുപാട് പുതിയ സന്തോഷങ്ങളും സ്വപനങ്ങളും    സമ്മാനിച്ചു.....!   വീണ്ടും   എന്റെ  ഹൃദയം തുടിക്കുന്നു അവളുടെ സ്നേഹ വൽസല്ല്യത്തിനയി   ..............................ഒരു വേനൽ  പക്ഷിയെന്നോണം   വീണ്ടും അവളുടെ  ഓർമകളുമായി    അവൾ  തിരിച്ചു വരുമെന്ന പ്രതീക്ഷ   എന്നിലുണറുന്നു ......!
അവളെ  പോലെ സ്നേഹിക്കാൻ  കഴിയുന്ന ആരും  ഇനി  എന്നരികിൽ  വരില്ല   എന്നറിയം മറ്റാരെക്കാളും  എനിക്ക്    .......!  പക്ഷെ എനിക്ക്  അവൾ   സമ്മാനമായി തന്ന മോതിരം എന്റെ  മരണം വരെ  ഞാൻ സൂക്ഷിക്കും എന്റെ പ്രണയത്തിന്റെ ഓർമ്മക്കായി   .....! ഞാൻ  നഷ്ട്ടപെടുത്തിയ എന്റെ പ്രണയത്തിന്റെ മായാത്ത  മുറിപാടിന്റെ   അടയാളമയി എന്റെ വിരളിൽ  .....!   ഒരിക്കലും തീരാത്ത മോഹങ്ങളുടെ കണക്കു പുസ്തകമായിരുന്നു അവളുടെ  പ്രണയം എനിക്ക്  ......! ഒരായിരം മോഹങ്ങളുള്ള ആ പുസ്തകം ഒരു മയിൽപീലി തുണ്ട് പോലെ മനസ്സിൽ  സൂക്ഷിക്കുന്നു ഞാൻ ഇന്നും ......! അതിനുള്ളിൽ  നിറഞ്ഞു നിന്നത് എന്റെയും അവളുടെയും    സന്തോഷങ്ങളും ദുഖങ്ങളും   സ്വപ്നങ്ങളും മാത്രമായിരുന്നു  .......! ആ സന്തോഷങ്ങളും ദുഖങ്ങളും  സ്വപ്നങ്ങളും ഞാൻ  കൂട്ടിക്കിഴിച്ചപ്പോൾ....!   എനിക്ക് ബാക്കി കിട്ടിയത് അവൾ എനിക്ക് പ്രണയ സമ്മാനമായി തന്ന .... വെള്ളകല്ലുവെച്ച ഈ മോതിരം മാത്രം ആയിരുന്നു എനിക്ക്  കൂട്ടിനായി......! സുഖമുള്ള  എന്റെ പ്രണയ വേദനകൾ ഒർക്കാൻ .....!
സാദിഖ് പാലക്കൽ..

നിന്‍റെ പ്രണയമാണ് എന്‍റെ കവിതകള്‍

"നിന്‍റെ പ്രണയമാണ് എന്‍റെ കവിതകള്‍
നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ ഭാവനകളും ........!

പക്ഷേ,
ഇനii.ന്‍റെ കവിതകള്‍ക്ക്‌

നീ വിരഹത്തിന്‍റെ കനല്‍ മാലകള്‍ തീര്‍ത്തു .
ചുട്ടുപഴുതിട്ടും എടുത്തെറിയാതെ നെഞ്ചോടു ചേര്‍ത്ത് .

ഇനിയും മഞ്ഞു വീഴുന്ന കുളിര്‍ന്ന ,
പ്രഭാതങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കും........♥"

സ്വപ്ന സ്നേഹിതൻ Sadik Shaaz Palakkal

ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞ്‌ പിറ്റേന്ന് രാവിലെ ഇറങ്ങിയപ്പോ തൊട്ട്‌ കാണുന്നതാ കസിൻസിന്റെയൊക്കെ ഒരുമാതിരി ആക്കിയ ഇളി...

ജീവിതത്തിന്റെ  മുക്കാൽ ഭാഗവും കൂടെ കഴിയേണ്ടവളുടെ  കൂടെ ആദ്യായിട്ട്‌ ഒരുമിച്ചൊരു കട്ടിലിൽ കിടന്നുറങ്ങുന്നതിനാവും  ല്ലേ ഈ ഫസ്റ്റ്‌ നൈറ്റ്‌ ന്നൊക്കെ പയണേ..
സാരിയും മുല്ലപ്പൂവും ഒരു ഗ്ലാസ്സ്‌ പാലും കൊണ്ട്‌‌ വന്ന് ജനലരികത്തുള്ള  എൻന്റടുത്തേക്ക്‌ ഇക്കാന്നും വിളിച്ചോണ്ട്‌ വരുന്ന സ്ഥിരം സീനൊക്കെ ഇപ്പൊ വല്ലാണ്ട്‌ ബോറായിരിക്കുന്നു...ഞാനാ സമയം എഫ്ബിയിൽ തോണ്ടി കളിക്കായിരുന്നു..

പല്ല് തേക്കാൻ ബ്രെഷ്‌ തപിയിട്ട്‌ കാണുന്നില്ല..
"ഉമ്മാ എന്റെ ബ്രെഷ്‌ എവിടെ "
ഞാനുറക്കെ  പറഞ്ഞു..
"കെടന്ന് കാറാതെടാ ,ഇജ്ജ്‌ എപ്പഴാ പല്ലൊക്കെ തേക്കാൻ തൊടങ്യേ "
ഉമ്മാന്റെ അടുക്കളയിൽ നിന്നുള്ള മൂപടി കേട്ടപ്പോ ഉറപ്പിച്ചു ഇതെന്റെ ബീവി കേട്ടുകാണും എന്ന്..
പറഞ്ഞ്‌ നാവെടുത്തില്ല ദാണ്ടേ വരുന്നു ബ്രെഷുമായ്‌ അവൾ..

"ഇക്കാ ഇതാ ബ്രെഷ്‌ "
"ആഹാ ഇയ്യ്‌ അപ്പഴേക്കും അടുക്കളേൽ കയറികൂട്യോ  "
"പിന്നെ ഉമ്മാക്കൊരു സഹായാവല്ലോ "
"ശെരിയാ അമ്മായിയമ്മ പോരു കിട്ടാണ്ടിരിക്കാൻ മുൻകൂർ ജാമ്യം എടുക്കാണല്ലേ "
"ഹേയ്‌ അങനൊന്നും അല്ല,ഇനി ഇവിടത്തെ  അല്ലെ ഞാൻ അപ്പൊ പിന്നെ ഈ വീടും ഉമ്മയും ചുറ്റുപാടുമെല്ലാമായും ഇണങി വരണമല്ലോ "
"ഹ്മ്മ് "ഞാൻ മൂളി കൊടുത്തു..
തലേന്നത്തെ രാത്രിയുടെ നാണം അൽപം അവളുടെ മുഖത്ത്‌ വന്നെങ്കിലും ഞാൻ സീരിയസ്സായി നിന്നു..

"പോയി പല്ല് തേക്കി,ഇന്നലെ എന്തൊരു ഉറക്കമായിരുന്നു  ഇങൾ,വിളിച്ചിട്ട്‌ ‌ അനങുന്നേ  ഇല്ല "
"ഞാനോ,ഹേയ്‌..ആട്ടെ നീ എപ്പ്ഴാ വിളിച്ചേ.."
"സുബഹിക്ക്‌ "

പടച്ചോനേ റമളാൻ  മാസമല്ലാതെ ഞാൻ സുബഹി കണ്ടിട്ടില്ല  സത്യം പറഞ്ഞാൽ ..അൽപം അടിച്ചുപൊളി  ആയിട്ടും ഓൾക്ക്‌ ഇതൊക്കെ ഉണ്ടല്ലേ ,ഇനി ആദ്യ എന്റ്രിയുടെ പഞ്ചിനു വേണ്ടി  ബെർതെ ഒന്ന് കാണിക്കാനോ.."
എന്റെ മനസ്സ്‌ മന്ത്രിചു...

"സുബഹിക്ക്‌ വിളിക്കണേൽ കുഴപ്പമൊന്നും ഇല്ലല്ലോ ഇക്ക "
"ഹേയ്‌ ഇല്ല,നീ വിളിച്ചോക്ക്‌ ‌ "
"ഉമ്മ പറഞ്ഞു ഇങളൊരു ഉറക്ക പിരാന്തൻ ആണെന്നൊക്കെ"

ഈ ഉമ്മനക്കൊണ്ട്‌ സുയിപ്പായല്ലോ പടച്ചോനേ ..അല്ലേലും കെട്ട്യോളെ മുൻപി പുതിയാപ്ലക്ക്‌ പണിതരാൻ ഒന്നെങ്കിൽ അനിയത്തി അല്ലെൻകിൽ ഉമ്മച്ചി..ഹാ ന്ത്‌ ചെയ്യാൻ...
ഞാനൊരു ചിരി പാസാക്കി പല്ലു തേക്കാൻ നടന്നു..

അന്നു കിടന്നുറങ്ങും  നേരം ഒരുപാട്‌ പരസ്പരം സംസാരിച്ചു ഞങ്ങൾ പരസ്പരം..
ചളികൾ അടിക്കാൻ തോന്നിയെങ്കികും  വേണ്ടാന്ന് വെച്ചു..അവൾക്കെങാനും ചിരി വന്നില്ലെങ്കിൽ പിന്നെ നമ്മളായിട്ട്‌ ‌ ശശി ആവണോ..
അങ്ങനെ പതിയെ ഉറക്കത്തിലേക്ക്‌ ‌ വഴുതി വീണു..നല്ല എച്‌ ഡി ക്ലാരിറ്റി  ഉള്ള  സ്വപ്നങ്ങളിലേക്ക്‌ വഴുതി വീഴാൻ നേരമായിരുന്നു ഒരു ശബ്ദം:

"ഇക്ക,എണീക്കി "
"ന്താ "
"അല്ലാന്നി സുബഹി നിസ്കരിക്കണ്ടേ"
"ഹോ..ശെരി "
ഞാൻ എഴുന്നേറ്റു..കുറേ നേരമായ്‌ പോലും വിളിക്കുന്നു..പള്ളിയിലെ നമസ്കാരം കഴിഞിരിക്കുന്നു..
അവൾ നിസ്കാരത്തിനിടുന്ന  വസ്ത്രം അണിഞിരിക്കുന്നു.
സുബഹിയുടെ തണുപ്പ്‌ ഹൃദയത്തിലേക്ക്‌ ഇറങ്ങിയ പോലെ,വല്ലാത്തൊരു  അനുഭവം..
അവളെന്നെ ഇമാമാക്കി നമസ്കരിപ്പിചു..അവൾ പിന്തുടന്നു...
എല്ലാറ്ത്തിനും ശേഷം കിടന്നപ്പോൾ ഞാൻ ചോദിച്ചു:

"നീ ഒരു വായാടി പെണ്ണാന്ന് എന്റെ കസിൻസൊക്കെ പറഞ്ഞിരുന്നു ..എനിക്ക്‌ പറ്റിയ ഒരുത്തി തന്നെയെന്ന്.
വല്യ ആഗ്രഹങ്ങളൊന്നും ഇല്ലാത്തവനാ ഞാൻ എന്നിട്ടും പല കാര്യങ്ങൾക്കും ഞാൻ നിന്നെ നമിച്ചു പോകുന്നു ഡീ "
"അള്ളോ ഇങ്ങളിങ്ങനെ ടോപ്പാക്കി എന്നെ താഴെ ഇടല്ലി "
"പോടി ഞാൻ സത്യം പറഞ്ഞതാ "
"ഹ്മ്മ് ശെരി ആയിക്കോട്ടെ "
"സുബഹി നമസ്കാരത്തിനു ഇത്രക്കൊക്കെ അനുഭൂതിയുണ്ടോ പെണ്ണേ "
"പിന്നല്ലാതെ,ജീവിതത്തിലെ ഒരു ദിനം കൂടി തുടങ്ങുകയല്ലേ അപ്പോ നന്നി രേഖപ്പെടുത്തി തുടങ്ങ്യാ എല്ലാം റാഹത്താകും "
"ഹ്മ്മ് എങ്കിലെന്നെ എന്നും വിളിച്ചോ "
"ആയിക്കോട്ടെ "

കല്യാണ വീടിന്റെ മണമങ്ങ്‌ പോയിട്ടില്ല..
രാവിലെ പന്തൽ അയിച്ചു കൊണ്ടുപോയി..കുടുമ്പക്കാർ അങ്ങിങ്ങായ്‌ യാത്ര പറഞ്ഞ്‌ പിരിഞ്ഞു..
അവസാനം ഞാനും ഉമ്മയും ഉപ്പയും അനിയത്തിയും ഇവളും മാത്രമായ കൊച്ചു ലോകമായ്‌ മാറി..

എന്റെ അടിച്ചുപൊളിച്ചുള്ള ജീവിതത്തിനു അൽപം ചിട്ടയൊക്കെ വന്നത്‌ കണ്ട്‌ ഉമ്മയ്ക്ക്‌ അൽഭതം വന്നു...
സുബഹിക്ക്‌ പള്ളിയിലേക്ക്‌ ഇറങ്ങിയപ്പോ ബാപ്പ ടോർച്ച്‌ എന്റെ മുഖത്തേക്കടിച്ച്‌:

"ആരാണ്ടാ അത്‌" എന്ന് ചോദിച്ചു..
"ഞാനാ ഉപ്പ " എന്ന് നൈസായി പറഞ്ഞപ്പോ ഉപ്പയൊന്ന് അടിമുടി നോക്കിട്ട്‌ ചോദിച്ചു:
"എങ്ങട്ടാ ന്താപ്പോ ഈ കാണണേ ചങ്ങായിമാർ വല്ലോം കാത്ത്‌ നിക്ക്ണ്ടോ അന്നെ പൊറത്ത്‌ കറങ്ങാൻ പോകാൻ "
"അല്ലുപ്പ ഞാൻ  പള്ളിയിലേക്കാ "
ഉപ്പയെന്റെ മുഖത്തേക്ക്‌ നോക്കി പുഞ്ചിരിച്ചു..
വാടാ മോനെ എന്ന് പറഞ്ഞ്‌ നടക്കുമ്പോൾ  ഉമ്മറപ്പടിയിൽ ഉമ്മയും ബീവിയും...
തിരിച്ചെത്തിയപ്പോൾ അനിയത്തി എന്നെ നോക്കി മൂക്കത്ത്‌ വിരൽ വെച്ച്‌ പറഞ്ഞു:

"ഉമ്മച്ച്യേ ഇക്കക്കക്ക്‌ ന്താ പറ്റ്യേ ഇത്‌ സ്വപ്നൊന്നും അല്ലല്ലോ "
കളിയാക്കുന്നത്‌ കണ്ടപ്പോ ഞാൻ പറഞ്ഞു
"നിന്റെ ഇക്കാക്കന്റെ ഖൽബിലെ ഇബിലീസിനെ ഒരു മാലാഖ കട്ടെടുത്ത്‌ കൊണ്ടു പോയെടീ "

അവളെന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്‌ കൈകളിൽ നുള്ളി..
മധുരമുള്ള വേദനപോലെ ഞാനധാസ്വതിച്ചു..
സാദിഖ് പാലക്കൽ

എനെറ കുത്തി കുറുപ്പുകൾ

എന്നെ വിട്ടകന്നാലും എന്നും എൻ മനസ്സിൽ നീയുണ്ടാകും...
ഒരു വിളിപ്പാടകലെ ഞാൻ നിനക്കു വേണ്ടി കാത്തിരിക്കുന്നത് നീ അറിയുന്നില്ലേ...
നിനക്കു വേണ്ടി കാത്തു വെച്ച ഈ ഹൃദയത്തിൽ മറ്റൊരാൾക്ക് ഒരിക്കലും ഒരു സ്ഥാനവുമുണ്ടാകില്ല...
നീ എന്റെതാ... എന്റെത് മാത്രമാ...

എന്റെ കുത്തി കുറുപ്പുകൾ

നിനക്കു വേണ്ടി എന്റെ ജീവൻ നൽകാം പകരം ഈ സ്നേഹം മാത്രം ചോദിക്കുന്നുള്ളൂ..
മരിച്ചാലും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച് ഇന്നെന്നെ തനിച്ചാക്കിയോ....?

എന്റെ പ്രണയം

പതിവ് പോലെ ഇന്നും അവളുടെ ഫോൺ കോൾ കേട്ടാണ് ഞാൻ ഉണർന്നത്...
കഴിഞ്ഞ ദിവസം അവൾക്ക് വാക്ക് കൊടുത്തതായിരുന്നു 'നാളെ നേരം പുലരുവോളം നമുക്ക് സംസാരിച്ചിരിക്കാമെന്ന്'

അവളോട് സംസാരിക്കുമ്പോൾ മാത്രമാണ് ഞാൻ തനിച്ചല്ലെന്നും കാത്തിരിക്കാൻ മരണം വരേ എനിക്കും ഒരു ഇണയുണ്ടെന്ന് തിരിച്ചറിയുന്നത്...

ഫോൺ എടുത്തപ്പോൾ തന്നെ പറഞ്ഞു ''ഇന്നും എന്നെ പറഞ്ഞു പറ്റിച്ചു അല്ലേ..''
കർന്നതു പോലെ തോന്നി..
സത്യം പറയാലോ ചങ്ക് തഞാൻ അവളോട് ചോദിച്ചു ''മുത്തേ നിനക്ക് അങ്ങിനെ തോന്നുന്നുണ്ടോ...? നിന്നെ ഞാൻ പറഞ് പറ്റിക്കോ..?''
ജോലിയിലെ ടെൻഷൻ കാരണം ഞാൻ ഉറങ്ങിപ്പോയി...
അവളോട് ഞാൻ sorry പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ''എന്റെ ഇക്കാനെ എനിക്ക് വിശ്വാസമാ...  ഞാൻ വെറുതെ പറഞ്ഞതല്ലേ...
ഇക്കാ നോട് സംസാരിച്ചിരിക്കാൻ എനിക്ക് ഒരുപാടിഷ്ടാ...
ഇങ്ങനെ കിടന്നാൽ office ഇലേക്ക് പോകാൻ വൈകില്ലേ അതാ ഞാൻ വിളിച്ചത്... ഇക്കാക്ക് ബുദ്ധിമുട്ടായോ...

പല അവസ്ഥകളും തരണം ചെയ്യുന്ന ഞാൻ ആ വാക്കിന് മുന്നിൽ നിശബ്ദനായ് നിൽക്കേണ്ടി വന്നു.. അവളുടെ ഓരോ വാക്കിലും ഞാൻ ഇല്ലാതായിേപ്പായി..

ഞാൻ മനസ്സുകൊണ്ട് ദൈവത്തെ സ്തുതിച്ചു കൊണ്ട് തലയിണയും കെട്ടിപ്പിടിച്ച് ഒരു ചൂടു മുത്തം കൊടുത്തു...

സാദിഖ് പാലക്കൽ....

ഒരു മഴക്കാല സ്വപ്നം..

"സുഹറാ ..എടി സുഹറാ..പുറത്ത്‌ മഴ പെയ്യുമ്പോ അനക്കെന്താ ഇവിടെ പണി സ്വപ്നം കാണേ, എനിക്കൊരു കട്ടൻ ഇട്ടേ "

"ഒന്ന് നിക്കി ന്റെ ഇക്കോ,ഒന്നിങ്ങോട്ട്‌ വന്നിവിടെ എന്റടുത്ത്‌ ഇരുന്നേ എന്ത രസാ ഈ മഴ കാണാൻ.."
"ഇയ്യ്‌ ആദ്യായിട്ടാണോ കാണണേ മഴ"
"അതല്ല ഇന്ന് നമ്മളെ കല്യാണം കഴിഞ്ഞിട്ട്‌ രണ്ട്‌ വർഷമായി അതറിയോ.."
"അതിനിപ്പോ എന്താ, കുഴീൽ ചാട്യെ ദിവസമൊന്നും ഞമ്മളു ഓർക്കാറില്ല.."
"കുഴീൽ വീണെങ്കിലെന്താ ഇങ്ങക്കൊരു നിധി കിട്ടീലെ ഈ എന്നെ.."
"അള്ളാഹ്‌ ന്റുമ്മാ ഈ പെണ്ൺ മഴ പെയ്യണ സമയത്ത്‌ ഖൽബ്‌ പെടക്കണ വാക്കുകൾ പറയണേ.."
"ഇങ്ങളൊന്ന് എന്റടുത്ത്‌ ഇരിക്കൊ മനുഷ്യാ..ഹ്മ്മ് വരി "

അവർ പരസ്പരം ഉമ്മറ പടിയിൽ തോളുരുമ്മിയിരുന്ന് പുറത്ത്‌ തിമിർത്ത്‌ പെയ്യുന്ന മഴയെ നോക്കി ഇരുന്നു..

"സത്യം പറഞ്ഞാ എനിക്ക്‌ ചിരി വരണുണ്ട്‌ സുഹറാ,ഒരുമാതിരി അനിയത്തിപ്രാവ്‌ സ്റ്റെയിൽ പോലെ കിന്നരിക്കാൻ നിക്കാ.."
"ഇങ്ങളീ മസിലും വീർപ്പിച്ച്‌ നടക്കല്ലാതെ നല്ലൊരു സ്നേഹള്ള വാക്ക്‌ പറഞ്ഞിട്ടുന്ന്  എന്നോട്‌ "
"അങ്ങനെ പറഞ്ഞ്‌ നമ്മളെ വെഷമിപ്പിക്കല്ല സുഹറാ.."

അയാൾ അവളെ കൈപിടിച്ചെഴുന്നേൽപ്പിച്ചു..
ശേഷം ആ മഴിയിലേക്ക്‌ അവളേയും കൊണ്ടിറങ്ങി..
കുറേ നേരം നനഞ്ഞു..എന്നിട്ട്‌ ചോദിച്ചു..

"പലതരത്തിലുള്ള മഴയ്യും കൊണ്ടിട്ടുണ്ടെടീ  ദേ ഇപ്പോ നിന്റെ കൂടെ നനഞ്ഞപ്പോൾ മാത്രം എന്തോ ഒരു വല്ലാത്ത ഹിക്മത്ത്‌.."
"വെറുതെ പറയാ ല്ലെ..മതി കളിയാക്കിയത്‌.."
"കളിയാക്കിയതല്ല സത്യം പറഞ്ഞതാ..അധികം കൊള്ളണ്ട പനി പിടിക്കും വാ കയറിങ്ങട്ടേക്ക്‌ "
"അതേ ഇക്ക ഇനി ഈ മഴയും കൊണ്ട്‌ നാളെ നിങ്ങൾ പനി പിടിച്ച്‌ കിടന്നാ എന്തിനാ പേടിക്കണേ ഞാനില്ലേ എപ്പഴും കൂടെ നിക്കാൻ,
പക്ഷെ എനിക്കങ്ങനെ അസുഖം വന്നാൽ ഇക്ക കൂടെ ഇരിക്കോ"

അയാൾ അവളുടെ ആ വെള്ളാരം കണ്ണുകളിലേക്ക്‌ സൂക്ഷിച്ച്‌ നോക്കി പറഞ്ഞു:

"എടി പൂച്ചക്കണ്ണത്തി സുഹറാബീ "
"എന്തോ "
"നീ ഞാൻ പറഞ്ഞപാടെ കട്ടൻ ചായ ഇടാൻ അകത്തേക്ക്‌ പോയി ഇരുന്നെങ്കിൽ ഇങ്ങനൊക്കെ അനുഭവിക്കാൻ പറ്റായിരുന്നോ,
ആണുങ്ങൾ പ്രഞ്ഞാൽ  പെണ്ണുങ്ങൾ അനുസരിച്ചോണം എന്ന് പറയുന്നവന്മാരെ തല്ലി കൊല്ലണം "
"അതെന്താ ഇക്ക "
"മറ്റൊന്നും കൊണ്ടല്ല,
നിങ്ങൾ പെണ്ണുങ്ങൾ ഏതു ചിന്തയിലാന്നോ എന്താണവരുടെ മനസ്സിലെന്നോ അറിയാൻ കഴിയാതെ അവരെ നിരന്തരം എടങ്ങാറാക്കി കൊണ്ടിരിക്കും പല കര്യങ്ങളും..അപ്പോ മഴയും ഇല്ല മൊഹബത്തും ഇല്ല ഒരു ഒലക്കയും ഉണ്ടാകില്ല.."

സുഹറ തന്റെ പ്രിയതമനെ സൂക്ഷിച്ച്‌ നോക്കി..
"ആണൊന്ന് ഇടക്കൊക്കെ  അലിഞ്ഞു കൊടുത്താൽ പെണ്ണിന്റെ മനസ്സ്‌ കാണാമെന്ന് എന്റെ വല്ലിപ്പ പറഞ്ഞത്‌ ഇപ്പഴാ എനിക്ക്‌ മനസ്സിലായത്‌..."

കവിളിലൊരു മുത്തം നൽകി സുഹറ മഴയിൽ നിന്നും ഓടി വീട്ടിലേക്ക്‌ ഓടി മറഞ്ഞു..
******************
സാദിഖ് പാലക്കൽ