വിലയിടാൻ പറ്റാത്ത ബന്ധങ്ങൾ !!!
ഫോണിലെ ഫോട്ടോകൾ കണ്ടു ഞാൻ ഞെട്ടി! അടുത്തിരിക്കുന്ന മക്കളേയും ഭർത്താവിനേയും നോക്കി .പെട്ടെന്നു ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
ഭക്ഷണത്തിനും ഓർഡർ കൊടുത്ത് കാത്തിരിക്കുന്ന അവരോട് ബാത്ത് റൂമിൽ പോയി വരാം, എന്നും പറഞ്ഞു ഞാൻ ബാത്ത് റൂമിൽ കയറി. വിറക്കുന്ന കൈകളോടെ ഫോൺ ഓൺ ചെയ്തു. അതാ അവന്റ മെസേജ് "നീ വന്ന ഹോസ്പിറ്റലിൽ ഞാനും ഉണ്ടായിരുന്നു. നീ എന്നരികിലേക്ക് വരുമെന്ന് ഞാൻ ഏറെ കൊതിച്ചു വന്നില്ല. "താഴെ കുറെ ഫോട്ടോസ് അവൻ തലയിലും, കാലിലും, കയ്യിലും എല്ലാം കെട്ടുകൾ ..... ദൈവമേ എന്തു പറ്റി എന്നു ,അറിയാതെ ഞാൻ തിരിച്ചു മെസേജ് ചെയ്തു. "നിനക്കറിയില്ല അല്ലെ എന്നെ ഈ രൂപത്തിലാക്കിയിട്ട് .മറുപടി,വിറയലോടെ ഞാൻ വായിച്ചത്.
മമ്മാ എന്തെടുക്കുവാ ബാത്ത്റൂമിൽ മോളുെ സ്വാരം കാതുകളിൽ പതിഞ്ഞപ്പോൾ ഞാൻ ചിന്തയിൽ നിന്നുണർന്ന് പേടിയോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വാതിൽ തുറന്നു.
ഭക്ഷണം കഴിച്ച് മക്കൾ സിനിമക്ക് പോണം വാശി പിടിച്ചപ്പോൾ മുന്നിൽ ഉണ്ടാവാറുള്ള ഞാൻ, തലവേദന പറഞ്ഞു ഒഴിഞ്ഞു മാറി.....
അന്നു രാത്രി ഉറക്കം വന്നില്ല ഫോൺ ഓൺ ചെയ്യാൻ പേടി, പിന്നെ മനസാക്ഷിയോട് ചോദിച്ചു താൻ എന്തിന് ഭയക്കണം ഞാൻ അവനോട് എന്ത് തെറ്റ് ചെയ്തു. എങ്കിലും എന്തിനായിരിക്കും അവൻ ആശുപത്രിയിൽ..
ആത്മഹത്യ ശ്രമം! താൻ അവന്റെ സ്നേഹം നിരസിച്ചത് അതായിരിക്കുമോ?
ബെന്നി ........
ഉപ്പയും, ഉമ്മയും, ഉറ്റവരും ഒരപകടത്തിൽ നഷ്ടപെട്ട അമ്മാവന്റെ വീട്ടിലായിരുന്നു താമസം. ഒറ്റക്കായി തോന്നലിന്റെ ശക്തിയിൽ നിന്നാവാം എൻട്രൻസ് റാങ്കോടെ പസ്സായി മെഡിസിന് ചേരുമ്പോൾ, എനിക്ക് അവനിൽ തോന്നിയ ആരാധന സ്നേഹമായി വളർന്നു. നാട്ടിൽ വരുമ്പോൾ അവൻ എന്നെ കണാൻ ഓടി വരുമായിരുന്നു. അവന് വായിക്കാനുള്ള ബുക്കും പെന്നും വാങ്ങാൻ ഞാൻ മറന്നിരുന്നില്ല. "നിങ്ങൾ ആണ് എന്റെ ഉമ്മ എന്ന് ചിലപ്പോൾ പറയും .മറ്റു ചിലപ്പോൾ നീ എനിക്ക് പിറക്കാതെ പോയ സഹോദരിയെന്ന് ........
എന്നെക്കാൾ 8 വയസു കുറവുള്ള അവൻ എന്നോട് സംസാരിച്ചപ്പോൾ എനെറെ 6 വയസിന് താഴെയുള്ള സഹോദരൻ ആയിട്ടാ എനിക്ക് അവനെ തോന്നിയത്. അവൻ സങ്കടങ്ങർ പറഞ്ഞു കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. പിന്നെ പിന്നെ ഞാനും അവനും അടുക്കുകയായിരുന്നു.നേരിൽ കണ്ടാൽ മിണ്ടിയില്ലെങ്കിലും ഫോണിലെ ചാറ്റുകൾ എന്നിൽ നിന്നു കൈവിട്ടു പോവുന്നത് ഞാനും അറിഞ്ഞില്ല. മദ്ധ്യപാനിയായ ഭർത്താവിനാലും, കേറി ചെന്ന വിട്ടീലെ അവഗണനയിലും മനസ് പെട്ട് ഉഴലുന്ന കാലം. അവന്റെ വാക്കുകൾ എന്നിക്ക് ജീവവായു നൽകി. ആരും ഇല്ലാ എന്നു തോന്നിയ നേരങ്ങളിൽ ആരെല്ലാം ഉണ്ട് തോന്നിപ്പിച്ചവൻ.
പറയാതെ പ്രണയം അവൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഭയന്നു.
നേര് വിട്ട് ഒരു ചിന്ത ഇതു വരെ ഞാൻ ചെയ്തിട്ടില്ല. തെറ്റു നിറഞ്ഞ ചുറ്റുപാടിൽ നടുവിലൂടെ നടന്നിട്ടും കാലിടറിയിട്ടില്ല. എത്ര പേർ തന്നോട് പ്രണയം പറഞ്ഞിരിക്കുന്നു. അവരെയെല്ലാം ആട്ടിയോടിച്ച താൻ ഇവിടെ മാത്രം എന്താ പതറുന്നത്. എത്രയോ രാത്രികൾ സങ്കടങ്ങൻ പങ്കിട്ട വേളകളിൽ പോലും ബഹുമാനമല്ലാത്ത ഒരു വാക്ക് അവനിൽ നിന്നും വീണിട്ടില്ല. അതു കൊണ്ട് തന്നെ അവൻ എന്നിലെ ആരാല്ലാമോ ആയി. ....
ഒരു ദിവസം അവൻ എന്നോട് പറഞ്ഞു ഒരു പ്രവാര്യം അവനെ ഇഷ്ടമാണെന്നു പറയാൻ! ആ ഇഷ്ടം പറയാൻ എനിക്ക് കഴിയില്ല എന്നു പറഞ്ഞപ്പോൾ അവനിൽ വന്ന മാറ്റം, എന്നെ ഭയപ്പെടുത്തി!
അവൻ അറിയാതെ ,എന്നെ അവൻ അത്രക്ക് ആഴത്തിൽ സ്നേഹിക്കുന്നത് ഞാനും അറിഞ്ഞില്ല.....
എന്നെക്കാൾ ചെറിയവൻ പ്രയത്തിന്റെ പക്വാത കുറഞ്ഞവൻ. ഇനിയും ഇങ്ങിനെ തുടർന്നാൽ ഞാൻ കാരണം അവൻ നശിക്കും...
സങ്കടത്തോടെ ഞാൻ അവനെ ബ്ലോക്ക് ചെയ്തു. എവിടെ കണ്ടാലും മാറി നടന്നു മനസിൽ ഒരു വലിയ കനൽ എരിയിച്ച് കൊണ്ട് ......
അവനോടുള്ള ഇഷ്ടം അത്രക്കായിരുന്നു.
ഇഷ്ടത്തിന് പ്രണയമെന്ന് പേരിട്ടപ്പോൾ ഞാൻ ഭയന്നു ഓടുകയായിരുന്നു അവനിൽ നിന്നും..
അവനെ ഈ വേണ്ടത്ത ചിന്തകളിൽ നിന്ന് പിന്തിരിപ്പിക്കാൻ കല്യണം കഴിപ്പിക്കാൻ ശ്രമം നടത്തി ഞാൻ
"ഉമ്മയും ഉപ്പയും ഉറ്റവരും ഇല്ലാത്ത എനിക്ക് ഈ ജന്മം അതെല്ലാം നീ ആണ്. വേറെരു ജീവിതം എന്നിൽ ഉണ്ടാവില്ല "എന്നു പറഞ്ഞവൻ എന്നിന്നും യാത്രയായി.
ഞാനും മൗനത്തിൽ വാചാലയായ്.......
ഇന്നിതാ ഈ ഫോട്ടോസ്....
കിടന്നിട്ടു ഉറക്കം വരുന്നില്ല. ഭർത്താവ് വരാൻ 2 മണി ആവും മക്കൾ ഉറങ്ങി. ഫോൺ ഓൺ ചെയ്തു. എന്നെ ഓൺലൈനിൽ കണ്ടതോട് കൂടി അവന്റെ മെസേജ് ,"നിനക്കറിയോ ബൈക്കിന്നു വീണ് തല പൊട്ടി തിയറ്ററിൽ നിന്നും ബോധം തെളിഞ്ഞപ്പോൾ ഞാൻ ആദ്യം കാണണം എന്ന് ആഗ്രഹിച്ചത് നിൻ മുഖമാ" .നീ എന്നെ ഇഷ്ടം എന്നു ഒരു വാക്ക് പറഞ്ഞാൽ തലയിലെ 24 Stichനു Doctor തരുന്ന ഇഞ്ചക്സനേക്കാൾ ഉണങ്ങാനുള്ള ശക്തിയുണ്ടാവും, "
നിന്നെ ഞാൻ എത്രയോ ഇഷ്ടപെടുന്നു ബെന്നി എന്നു എൻ മനസ് പറഞ്ഞിട്ടും. ഇഷ്ടംഎന്നൊരു വാക്ക് അവനു മറുപടിഎഴുതാൻ തനിക്ക് കഴിഞ്ഞില്ല.
അവന്റെ തന്നോടുള്ള ഭ്രന്തമായ പ്രണയം എന്ന ഭയപ്പെടുത്തി!
മനസില്ല മനസോടെ ഫോണിന്റെ സിമ് ഊരി വലിച്ചെറിഞ്ഞു അവനിൽ നിന്നും വിട്ടകന്നു ഞാൻ....
കാലങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു .ഇന്ന് പിന്നിട്ട പത്തു വർഷങ്ങൾക്കിടയിൽ, ഓർമകളിലുണ്ടായിട്ടും ഞാനവനെ ഓർക്കാതിരിക്കാൻ ശ്രമിച്ചു. നാട്ടിലേക്കുള്ള യാത്രകൾ മനപൂർവം കുറച്ചു. അവൻ പട്ടണത്തിൽ നല്ല ആശുപത്രിയിൽ അറിയപെടുന്ന ഡോക്ടറായി ജോലി ചെയ്യുന്നു അറിഞ്ഞപ്പോൾ സാമാധാനമായി.
പ്രശ്നങ്ങൾ നിറഞ്ഞ ജീവിതം നീന്തി കടക്കുവാൻ പ്രയാസ പെടുന്നതിനിടയിൽ കൂടുതൽ ചിന്തിക്കാൻ സമയം കിട്ടിയില്ല എനിക്കും.
ഇന്ന് തന്റെ ഭർത്താവ് വേറെരുത്തിയുടെ കൂടെ, പൊറുതി തുടങ്ങി അറിഞ്ഞ നിമിഷം . ഞാൻ ഫാനിൽ കുരുക്കിട്ട് കെട്ടി തൂങ്ങാൻ കയറിട്ടപ്പോൾ ഫോൺറിഗ് ചെയ്യുന്നു. അറിയാതെ ഫോൺ ഓൺ ചെയ്തു ."നീ അരുതാത്തതു പ്രവർത്തിക്കരുത്.ഞാൻ ഉണ്ട് കുടെ "മറുതലക്കൽ ബെന്നി .നീ എന്നെ മറന്നു കാണും" നിന്റെ പിന്നാലെ നിഴലുപോലെ ഉണ്ടായിരുന്നു ഞാൻ ..
നീ എല്ലാരാലും ഉപേക്ഷിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്ന!അത്രക്ക് പാവമായിരുന്നു നീ "
പൊട്ടി കരഞ്ഞു കൊണ്ട് അവൻ ഫോണിൽ നൂറു വെട്ടം ഇഷ്ടം എന്ന് എഴുതി എൻ ഹൃദയം കൊണ്ട് ഞാൻ......
ചില ഇഷ്ടങ്ങൾ നമ്മൾ തെറ്റെന്ന കണക്കു കൂട്ടലിൽ നിരസിച്ചാലും നമ്മളെ അവ അറിയാതെ പിന്തുടരും ദൈവത്തിൻ കൈ പോലെ !!